

വായ്പ്പാ പദ്ധതികള്‍
പൊതുവായ നിര്‍ദ്ദേശങ്ങള്‍:-
-
1. ഈ വായ്പ്പകള്‍ ലഭ്യമാവുന്നത്, 18 മുതല്‍ 55 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്കു
മാത്രമാണ്.
-
2. വരുമാനം ലഭിക്കാവുന്ന ഏതു പദ്ധതിക്കും വായ്പ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
-
3. എല്ലാ വായ്പ്പാ പദ്ധതികളുടേയും, നവ സ്വര്‍ണ്ണിമ ഒഴികെ, വാര്‍ഷിക വരുമാന
പരിധി ഗ്രാമ പ്രദേശങ്ങളില്‍ 40,000 രൂപയും നഗര പ്രദേശങ്ങളില്‍ 50,000 രൂപയും
ആണ്.
-
4. നവ സ്വര്‍ണ്ണിമ വായ്പാ പദ്ധതിയുടെ വാര്‍ഷിക വരുമാന പരിധി ഗ്രാമ
പ്രദേശങ്ങളില്‍ 20,000 രൂപയും നഗര പ്രദേശങ്ങളില്‍ 27,000 രൂപയും ആണ്.
-
5. വരുമാന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയുടെ മാതൃക KSWC യുടെ ഓഫീസ്സില്‍
നിന്നും ലഭിക്കും.
-
6. അപേക്ഷയുടെ ഫീസ്സ് നിരക്ക്:-
-
- സര്‍ക്കാര്‍ ഇതര സംഘടന (NGO) - 100 രൂപ
-
- വിദ്യാഭ്യാസ വായ്പ്പ - 25 രൂപ
-
7. വായ്പ്പയുടെ സുരക്ഷക്കായുള്ള സുരക്ഷാ ഫണ്ടിന്റെ നിരക്ക്:-
-
- 50.000 രൂപ വരെ - 250 രൂപ
-
- 1,00,000 രൂപ വരെ - 500 രൂപ
-
- 1,50,000 രൂപ വരെ - 1000 രൂപ
-
- 1,50,000 രൂപയ്ക്കു മേല്‍ 2,50,000 രൂപ വരെ - 1500 രൂപ
-
- 2,50,000 രൂപയ്ക്കു മേല്‍ 3,50,000 രൂപ വരെ - 2000 രൂപ
-
- 3,50,000 രൂപയ്ക്കു മേല്‍ 5,00,000 രൂപ വരെ - 2500 രൂപ
-
8. പ്രമാണം/പണയം എന്നിവയുടെ നിയമപരിശോധനാ ചിലവ് - 500 രൂപ.
-
9. കുടിശ്ശിക വരുത്തുന്നവരില്‍ നിന്നും 12% പിഴപ്പലിശ ഈടാക്കുന്നതാണ്.
-
10. സര്‍ക്കാര്‍ ഇതര സംഘടനകള്‍ (NGO) ബാങ്ക് ഗാരന്റിയോ ജാമ്യസ്വത്തുക്കളോ
നല്‍കണം.
ജാമ്യസ്വത്ത്:
-
- സര്‍ക്കാര്‍ ഇതര സംഘടനയുടെ സ്ഥാവര സ്വത്തുക്കള്‍ .
-
- സ്വത്തിന്റെ മൂല്യം, കെ.എസ്.ഡബ്ലു.ഡി.സി അധികാരികള്‍ നിര്‍ണ്ണയിക്കുന്നതാണ്.
-
- സ്വത്തിന്റെ മൂല്യം, വായ്പ്പാതുകയുടെ ആകെ ബാദ്ധ്യത ഉള്‍ക്കൊള്ളുന്നതാവണം.
-
- എല്ലാ ജാമ്യസ്വത്തുക്കളും കോര്‍പ്പറേഷന്റെ പേരില്‍ ഈടായി നല്‍കണം.
-
11. തൊഴില്‍ പഠന പദ്ധതികള്‍ക്കു മാത്രമേ വിദ്യാഭ്യാസ വായ്പ്പ ലഭിക്കൂ. വായ്പ്പക്കുള്ള
-
അപേക്ഷ നല്‍കുമ്പോള്‍, അതോടൊപ്പം, പഠിക്കാന്‍ ഉദ്ദേശിക്കുന്ന പാഠ്യ പദ്ധതി
സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും നല്‍കണം.
-
12. പ്രമാണം നല്‍കുമ്പോള്‍ താഴെപ്പറയുന്ന രേഖകളും ഒപ്പം നല്‍കണം.
-
- മൂലാധാരം (രജിസ്റ്റാര്‍ ഓഫീസ്സില്‍ നിന്നും)
-
- മുന്‍ ആധാരം (രജിസ്റ്റാര്‍ ഓഫീസ്സില്‍ നിന്നും)
-
- കൈവശാവകാശ രേഖ (വില്ലേജ് ഓഫീസ്സില്‍ നിന്നും)
-
- സ്ഥാന (ലൊക്കേഷന്‍) നിര്‍ണ്ണയ രേഖ ( വില്ലേജ് ഓഫീസ്സില്‍ നിന്നും)
-
- നികുതി രസീത് (വില്ലെജ് ഓഫീസ്സില്‍ നിന്നും)
-
- ബാദ്ധ്യതാ (എങ്കംബറന്‍സ്) രേഖ (രജിസ്റ്റാര്‍ ഓഫീസ്സില്‍ നിന്നും)
-
- മൂല്യ നിര്‍ണ്ണയ രേഖ (വില്ലേജ് ഓഫീസ്സില്‍ നിന്നും)
|
വിഭാഗം 1
ക്രിസ്ത്യാനികള്‍, പാര്‍സികള്‍, മുസ്ലീങ്ങള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍
വിഭാഗം 2
ചക്കാല, ചെട്ടി, ധീവര, ഈഴവ, ഈഴവാത്തി, എഴുത്തച്ഛന്‍, ഗണക, വിശ്വകര്‍മ്മ, ഹിന്ദു നാടാര്‍, വേലന്‍, വണ്യ, വണിയര്‍, വക്കലിഗ, യോഗേശ്വര, വെളുത്തേടത്തു നായര്‍, വിളക്കിത്തല നായര്‍, യാദവര്‍ തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍
വിഭാഗം 3
പട്ടിക ജാതി