പൊതുസ്ഥലങ്ങളിലെ ശുചിത്വമില്ലായ്മ ഏറ്റവും ബാധിക്കുന്നത് സ്ത്രീകളെയാണ്. അതിന്റെ പ്രധാനകാരണം പൊതുസ്ഥലങ്ങളിലെ ശൗചാലയങ്ങളുടെ അഭാവമാണ്. പല ആരോഗ്യപ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ബസ്സ്റ്റാന്‍ഡ് പോലുള്ള പൊതുസ്ഥലങ്ങളില്‍ സ്ഥിരം യാത്രക്കാര്‍ക്കായി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും വിശ്രമമുറികളും ശൗചാലയങ്ങളും നിര്‍മ്മിക്കാന്‍ കെ എസ് ഡബ്ലിയു ഡി സി മുന്‍കൈയെടുത്തിട്ടുണ്ട്. ആകെ 22 വിശ്രമമുറികള്‍- ശൗചാലയങ്ങളുടെ നിര്‍മ്മാണമാണ് ലക്ഷ്യമാക്കിയിരിക്കുന്നത്.
വനിതാ വികസന കോര്‍പ്പറേഷന്‍ ഇതുവരെ 10 വിശ്രമമുറികള്‍- ശൗചാലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. രണ്ട് വിശ്രമമുറികള്‍- ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. പ്രവര്‍ത്തനക്ഷമമായവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയവയുടേയും വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
|
നമ്പ്ര. |
സ്ഥലം |
നടത്തിപ്പുകാര്‍ |
സ്ഥിതിചെയ്യുന്ന സ്ഥലം |
|
1. |
പയ്യന്നൂര്‍,കണ്ണൂര്‍. |
മുനിസിപ്പാലിറ്റി |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് , പയ്യന്നൂര്‍. |
|
2. |
തിരുവമ്പാടി,കോഴിക്കോട്. |
ഗ്രാമ പഞ്ചായത്ത് |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് , കോഴിക്കോട്. |
|
3. |
ചാലക്കുടി ,തൃശ്ശൂര്‍. |
മുനിസിപ്പാലിറ്റി |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് ,തൃശ്ശൂര്‍. |
|
4. |
കാഞ്ഞിരപ്പള്ളി,കോട്ടയം. |
ഗ്രാമ പഞ്ചായത്ത് |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ്,കോട്ടയ |
|
5. |
ചങ്ങനാശ്ശേരി,കോട്ടയം. |
മുനിസിപ്പാലിറ്റി |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ്,കോട്ടയം |
|
6. |
വെല്ലൂര്‍,കോട്ടയം |
ഗ്രാമ പഞ്ചായത്ത് |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ്,കോട്ടയം |
|
7. |
താമരക്കുളം,ആലപ്പുഴ. |
ഗ്രാമ പഞ്ചായത്ത് |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ്,ആലപ്പുഴ |
|
8. |
പത്തനാപുരം,കൊല്ലം |
ഗ്രാമ പഞ്ചായത്ത് |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് ,കൊല്ലം |
|
9. |
പന്തളം,പത്തനംതിട്ട. |
ഗ്രാമ പഞ്ചായത്ത് |
പന്തളം ഗ്രാമ പഞ്ചായത്ത് |
|
10. |
ആലുവ,എറണാകുളം. |
മുനിസിപ്പാലിറ്റി |
കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് ,എറണാകുളം |
|
11. |
മഞ്ചേരി,മലപ്പുറം. |
പദ്ധതിയിലുള്ളവ |
പദ്ധതിയിലുള്ളവ |
|
12. |
അടൂര്‍,പത്തനംതിട്ട. |
പദ്ധതിയിലുള്ളവ | പദ്ധതിയിലുള്ളവ |