സ്ത്രീകളെ അവരുടെ അവകാശങ്ങളെപ്പറ്റി തിരിച്ചറിവുള്ളവരാക്കി മാറ്റുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. ഈ ബോധവത്കരണ പരിപാടിയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഗാര്‍ഹിക പീഡനം, ലിംഗ വിവേചനം എന്നിവയ്ക്കെതിരെയുള്ള ഡോക്യുമെന്ററികളും, ദൃശ്യവിമര്‍ശ്ശനങ്ങളും മറ്റുമാണ്. സ്ത്രീകളുടെ പരിപൂര്‍ണ്ണമായ ശാക്തീകരണമാണ് ഈ പരിപാടികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.