ഫിനിഷിംഗ് സ്കൂള്‍

Printer-friendly versionSend to friend

സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതിനവരെ പ്രാപ്തരാക്കുന്നതിനും പ്രത്യേക പരിശീലനം നല്‍കുന്ന ഫിനിഷിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തില്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍രംഗത്തെ പ്രതിബന്ധങ്ങളെ മത്സര ബുദ്ധിയോടെ നേരിടാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഫിനിഷിംഗ് സ്കൂളിന്റെ ലക്ഷ്യം.
   സ്കൂള്‍ കോളേജ് വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന കഴിവുകള്‍ക്ക് ഒരു ഫിനിഷിംഗ് ടച്ച് നല്‍കി തൊഴില്‍രംഗത്തിന് അനുയോജ്യമായ വിധത്തില്‍ രൂപപ്പെടുത്തി എടുക്കുകയാണ് ഫിനിഷിംഗ് സ്കൂള്‍ ചെയ്യുന്നത്.

ലക്ഷ്യങ്ങള്‍
•    തൊഴില്‍ രംഗത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഡിഗ്രി, ഡിപ്ളോമാ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളെ
     സംമ്പുഷ്ടമാക്കുകയും കോഴ്സുകളുടെ വൈവിധ്യം നിലനിര്‍ത്തുകയും ചെയ്യുക.
•    വിജ്ഞാന സമ്പാദനത്തെ പ്രോത്സാഹിപ്പിച്ച് മാറുന്ന തൊഴില്‍രംഗത്തിന് ഉപകരിക്കുന്ന രീതിയില്‍
     പരിശീലനവും തുടര്‍പരിശീലനവും നല്‍കുക.
•    ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിച്ച് അവരെ
     സാമ്പത്തികമായി സ്വയം പര്യാപ്തരാക്കാന്‍ പ്രാപ്തരാക്കുക
•    പുതിയരീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുക
•    സ്ത്രീകളുടെ സര്‍വ്വോന്മുഖമായ വ്യക്തിത്വവികസനം


ഫിനിഷിംഗ് സ്കൂള്‍ പരിശീലന പരിപാടികള്‍

1.    എന്. ഐ. ഐ. ടിയുമായി സഹകരിച്ചുള്ള പരിശീലനം
2.    കൈത്തറി നെയ്ത്ത്, ഡിസൈനിംഗ് എന്നിവയിലുള്ള പരിശീലനം
3.    മുള ഉല്പ്പന്നങ്ങളുടെ നിര്മ്മാണത്തില് പരിശീലനം
4.    കരിയര് ഓറിയന്റേഷന്
5.    സ്കൂള്/ കോളേജ് വിദ്യാര്ത്ഥികള്ക്കുള്ള വ്യക്തിത്വ പരിശീലനം
6.    സ്വര്ണാഭരണ നിര്മ്മാണ പരിശീലനം
7.    ഇലക്ട്രോണിക് സാധനങ്ങളുടെയും മൊബൈല് ഫോണിന്റെയും റിപ്പയറിംഗ്
8.    ഹോട്ടല് മാനേജ്മെന്റ്
9.    മള്ട്ടിപ്പിള് സ്കില് പരിശീലനം
10.  വനിതകള്ക്ക് ഡ്രൈവിംഗ് പരിശീലനം
11.  വനിതാ ഐ.ടി. ഐ കളില് ഫിനിഷിംഗ് സ്കൂള്