കെ എസ് ഡബ്ലു ഡി സി രൂപം കൊടുത്ത് പ്രവര്‍ത്തനമാരംഭിച്ച തൊഴിലധിഷ്ഠിതമായ സംരംഭമാണ് റീച്ച്. 2009 ഡിസംബര്‍ 29-ാം തീയതിയാണ് ഇത് സ്ഥാപനം പ്രവര്‍ത്തനമാരഭിച്ചത്. ആഗോളവത്കരണ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് ഔദ്യോഗികമായ ജോലികളില്‍ സമയബന്ധിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. റീച്ച് ഉയര്‍ന്ന സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്നു. ഈ സ്ഥാപനം തുടങ്ങി 3 മാസമായപ്പോള്‍ തന്നെ 2008ല്‍ ഇന്റര്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഐ.എസ്.ഒ 9001 അവാര്‍ഡിന് അര്‍ഹമായി. ആശയ വിനിമയ പാടവം വികസ്സിപ്പിക്കുക അതുവഴി വ്യക്തിപരമായും തൊഴില്‍ മേഖലയിലും ഗുണപരമായ മാറ്റങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കുന്നു.
റീച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ താഴേത്തട്ടു മുതല്‍ ഉയര്‍ന്നവര്‍ വരെ പങ്കാളികളാകുന്നു. അനൗദ്യോഗിക മേഖലകളില്‍ ഒതുങ്ങിക്കൂടുന്നവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വ്യക്തമായ പരിശീലനം നല്‍കി മൂഖ്യധാരയിലേക്ക് കൊണ്ടുവരികയും അവരുടെ കഴിവുകള്‍ പരിപൂര്‍ണ്ണമായ തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. റീച്ച് സ്ഥാപിച്ചതിന്റെ ആദ്യ വര്‍ഷത്തില്‍ ഇവിടത്തെ 95 ശതമാനം വിദ്യാര്‍ത്ഥിനികള്‍ക്ക് അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചു. അടുത്തകാലത്ത് എന്‍.ഐ.ഐ.ടി യുമായി ധാരണ പത്രത്തില്‍ ഒപ്പുവയ്ക്കുക വഴി റീച്ചില്‍ പരിശീലനം സിദ്ധിച്ച സ്ത്രീകള്‍ക്ക് തൊഴിലധിഷ്ഠിത മേഖലയിലേക്ക് കൂടുതലായി കടന്നുവരുവാനുള്ള അവസരം തുറന്നിരിക്കുകയാണ്. ചുരുക്കത്തില്‍ ഒരു വ്യക്തിയുടെ വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ ചെയ്യുവാന്‍ കഴിവുള്ളവനാക്കി മാറ്റുക എന്നതാണ് റീച്ചിന്റെ കാതലായ ഉദ്യമം.
റീച്ചില് നടക്കുന്ന കോഴ്സുകളുടെ വിവരങ്ങള് താഴെ ചേര്ക്കുന്നു :
|
|
|
കാലാവധി |
വിദ്യാഭ്യാസ യോഗ്യത |
|
1. |
റീച്ച് സര്‍ട്ടിഫിക്കേഷന്‍ | 2 മാസം | പ്ലസ്ടു |
| 2. | ഓഫീസ് അസിസ്റ്റന്റ് ട്രെയിനിംഗ് | 90 ദിവസം |
കുറഞ്ഞത് 45% മാര്‍ക്കോടെയുള്ള ബിരുദം |
|
3. |
ബിരുദദാരികള്‍ക്കായി IELTSട്രെയിനിംഗ് | 45 ദിവസം | ബിരുദം/ ബി.എസ്.സി നഴ്സിങ്ങ് |
For more details about REACH you can log into www.reach.org.in