ശ്രീമതി റോസിലി വി.എ., 49 വയസ്സ്, കലൂര്,കൊച്ചി
ശ്രീമതി റോസിലി കൊച്ചി നഗരത്തിലെ ഒരു സംരംഭകയാണ്. വിദ്യാസമ്പന്നര്
പോലും സംരംഭകരാകാന് ധൈര്യപ്പെടാതിരിക്കുന്ന നമ്മുടെ നാട്ടില് ഒരു സ്ത്രീ, അതും പത്താം തരം മാത്രം പഠിച്ച ഒരാള്, ഒരു ബിസിനസ്സിന് അതും പുരുഷന്മാര് മാത്രം വ്യാപൃതരായ ഹാര്ഡ് വേര് ബിസിനസ്സ് രംഗത്ത് കടന്നു വരികയും അതില് വിജയം വരിയ്ക്കയും ചെയ്തു എന്നത് അഭിനന്ദനാര്ഹമായ നേട്ടം തന്നെയാണ്.
2002-2003 കാലയളവിലാണ് ശ്രീമതി റോസിലി ഒരു ഹാര്ഡ് വേര് ഷോപ്പു് തുടങ്ങാനുള്ള ധന സഹായത്തിനായി വനിതാ വികസന കോര്പ്പറേഷനെ സമീപിച്ചത്. ദാരിദ്രരേഖയ്ക്കു താഴെ മാത്രം വരുമാനമുള്ള അവര്ക്ക് കോര്പ്പറേഷന് 95,000 രൂപ ധനസഹായം അനുവദിച്ചു. ആ തുക മൂലധനമാക്കിക്കൊണ്ടാണ് അവര് ബിസ്സിനസ്സ് രംഗത്ത് കടന്നു വന്നത്. സ്ഥിരോത്സാഹവും, നിശ്ചയ ദാര്ഢ്യവും കൈമുതലാക്കിക്കൊണ്ട് അവര് ബിസിനസ്സിലെ വെല്ലുവിളികളേയും ബുദ്ധിമുട്ടുകളേയും തരണം ചെയ്യുകയും താമസിയാതെ ബിസിനസ്സ് ലാഭകരമാകുകയും വികസിക്കുയും ചെയ്തു.
കിടപ്പിലായ ഭര്ത്താവും മൂന്നു കുട്ടികളുമുള്ള ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന റോസിലി എന്ന വനിത ആത്മധൈര്യവും അക്ഷീണ പ്രവര്ത്തനവും കൊണ്ട് ബിസിനസ്സിലും കുടുംബത്തിലും വിജയം വരിക്കുന്ന ചിത്രമാണ് ഇവിടെ കണ്ടത്. കോര്പ്പറേഷന്റെ ധനസഹായമാണ് ശ്രീമതി റോസ്സിലിയെ അതിന് പ്രാപ്തയാക്കിയത് എന്നതില് കോര്പ്പറേഷനും അഭിമാനവും ചാരിതാര്ത്ഥ്യവുമുണ്ട്.
ധനസഹായം നേടാന് മാത്രമല്ല അത് യഥാക്രമം തിരിച്ചടക്കാനും ശ്രീമതി റോസിലി ശ്രദ്ധപുലര്ത്തി. ബിസിനസ്സിന്റെ വളര്ച്ചയ്ക്കൊപ്പം തിരിച്ചടവുകള് മുടക്കം കൂടാതെയും വേഗത്തിലും തിരിച്ചടക്കാനും അവര് ശ്രദ്ധിച്ചു. തുടര്ന്ന് 4 വര്ഷത്തിനു ശേഷം2007 ല് കച്ചവടം വിപുലീകരിക്കാന് അവര് ആഗ്രഹിച്ചപ്പോള്, അവരുടെ തിരിച്ചടവുംകാര്യക്ഷമതയും ഉറപ്പായതിനാല്, കോര്പ്പറേഷന് അതേ തുകയ്ക്ക് മറ്റൊരു ലോണ് കൂടി അവര്ക്ക് അനുവദിച്ചു നല്കി. ഇന്ന് ശ്രീമതി റോസിലി സ്വന്തം ബിസിനസ്സില് നിന്നും പ്രതിമാസം 10,000 രുപയിലേറെ ലാഭം നേടുന്നുണ്ട്.
പിന്നിട്ട വര്ഷങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള് റോസിലിക്ക് തന്റെ പ്രവൃത്തിയില് സംതൃപ്തിയും
അഭിമാനവും തോന്നുന്നു. കൂടാതെ അവളുടെജീവിതം സ്വതന്ത്രവും വിജയകരവുമാക്കി തീര്ക്കാന്
കെ.എസ്.ഡബ്ലിയു.ഡി.സി ചെയ്ത സഹായത്തിനും സഹകരണത്തിനും എന്നും കടപ്പെട്ടിരിക്കുന്നു .
ധിജ റ്റി.ഡി., 31 വയസ്സ്, വല്ലാര്പാടം, കൊച്ചി.
ധിജ റ്റി.ഡി., 31 വയസ്സ്, വല്ലാര്പാടം, കൊച്ചി.
ശ്രീമതി ധിജയുടെ കുടുംബം ഏറെ വര്ഷങ്ങളായി കൊഞ്ചു കൃഷി ചെയ്യുന്നവരാണ്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഇടക്കാലത്ത് നിര്ത്തിവെച്ച ചെമ്മീന് കൃഷി പുനരാരംഭിക്കാനായി ശ്രീമതി ധിജ കോര്പ്പറേഷന്റെ സഹായം തേടി. 2006-07 സാമ്പത്തിക വര്ഷത്തില് കോര്പ്പറേഷന് ധിജക്ക് 25,000 രൂപ അനുവദിച്ചു. കൊഞ്ചുകൃഷിയുടെ സാങ്കേതികതയില് വേണ്ടത്ര അവഗാഹമുള്ള ധിജ കൃഷി വിജയകരമായി നടത്തുകയും ലോണ് തിരിച്ചടയ്ക്കുന്നതിനൊപ്പം ഇപ്പോള് പ്രതിമാസം 6000 രൂപയോളം വരുമാനം നേടുകയും ചെയ്യുന്നു.
ഒരു നിര്ദ്ധന പുലയ കുടുംബത്തില് നിന്നും വരുന്ന ധിജ പത്താംതരം വരെ പഠിച്ചു .അവളുടെ ഭര്ത്താവ്
ഒരുദിവസ വേതന ജോലിക്കാരനാണ് .അവരുടെ രണ്ട് കുട്ടികള് അടുത്തുള്ള വിദ്യാലയത്തില് പഠിക്കുന്നു.
ശ്രീമതി ധിജ ഇന്ന് സംതൃപ്തയാണ്. നഷ്ടപ്പെട്ടു എന്നു കരുതിയ ആസ്തികള് വീണ്ടെടുക്കാന് അവര്ക്കിന്ന് കെല്പ്പുണ്ടായിരിക്കുന്നു. കോര്പ്പറേഷന്റെ സമയോചിതമായ സഹായംകൊണ്ടു മാത്രമാണ് തനിക്കിതിന് കഴിഞ്ഞതെന്ന് അവര് നന്ദിയോടെ അനുസ്മരിക്കുന്നു.
സരസ്സു കെ.റ്റി., 46 വയസ്സ്, കളമശ്ശേരി, കൊച്ചി.
പത്തു പാസ്സായ ശ്രീമതി സരസ്സു പുലയ സമുദായത്തില്പ്പെട്ട വനിതയാണ്. കൂലിപ്പണിക്കാരനായ ഭര്ത്താവിന്റെ ദിവസക്കൂലികൊണ്ടാണ് രണ്ടു കുട്ടികള് അടങ്ങിയ ആ കുടുംബം കഷ്ടപ്പെട്ടാണ് കഴിഞ്ഞത്. വീട് റോഡ് സൈഡിലാണ് എന്നതിനാല് അവിടെ എന്തെങ്കിലും കച്ചവടം തുടങ്ങാന് അവര് ആഗ്രഹിച്ചു. ഈ ചുറ്റുപാടിലാണ് അവര് കോര്പ്പറേഷനെ സമീപിച്ചത്.
ശ്രീമതി സരസ്സുവിന്റെ താല്പ്പര്യം പരിഗണിച്ച് 2006-07 കാലയളവില് കോര്പ്പറേഷന് 30,000 രൂപ ധനസഹായം അനുവദിച്ചു. ആ തുക കൊണ്ട് അവര് അത്യാവശ്യം വേണ്ട സാധനങ്ങള് ശേഖരിച്ച് സ്വന്തം വീട്ടില് കച്ചവടം തുടങ്ങി. സ്ഥിരോത്സാഹവും മാന്യവും ന്യായവുമായ കച്ചവടരീതിയും കാരണം കച്ചവടവും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക നിലവാരവും താമസിയാതെ മെച്ചപ്പെട്ടു. കണിശമായി കോര്പ്പറേഷന്റെ ലോണ് തിരിച്ചടയ്ക്കുന്ന അവര്ക്ക് മാസം 4,000 രൂപയോളം അധിക വരുമാനം കടയില് നിന്ന് ലഭിക്കുന്നുണ്ട്. കോര്പ്പറേഷന്റെ സമയോചിതമായ ഇടപെടലും സഹായവും തനിക്ക് ഒരു തൊഴില് നേടിത്തന്നു എന്നു മാത്രമല്ല അത് തന്റെ നഷ്ടസ്വപ്നങ്ങള്ക്ക് പുതു ജീവന് നല്കുകയും ചെയ്തു എന്നവര് സാക്ഷ്യപ്പെടുത്തുന്നു.
വത്സല റ്റി., 35 വയസ്സ്, പാളയം, തിരുവനന്തപുരം.
തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള തന്റെ കൊച്ചു വീടിനോടു ചേര്ന്ന് ഒരു ചെറിയ ഹോട്ടല് നടത്തി വരുകയായിരുന്നു വത്സലയും ഭര്ത്താവ് വിജയകുമാറും. കുടുംബത്തിന്റെ ഏക ആശ്രയം ഈ ഹോട്ടല് ആയിരുന്നു. ഹോട്ടല് മെച്ചപ്പെടുത്താന് വഴി ആലോചിച്ചിരുന്ന സന്ദര്ഭത്തിലാണ് വനിതാ വികസന കോര്പ്പറേഷന് ധനസഹായം നല്കുന്ന വിവരം ശ്രീമതി വത്സലയുടേ ശ്രദ്ധയില്പ്പെട്ടത്. അവര് കോര്പ്പറേഷനെ സമീപിക്കയും തുടര്ന്ന് 25,000 രൂപ ധനസഹായം നേടുകയും ചെയ്തു. ആ തുകകൊണ്ട് അവര് ഹോട്ടല് മെച്ചപ്പെടുത്തുകയും പുതിയ പാത്രങ്ങളും മറ്റും വാങ്ങുകയും ചെയ്തു.
ഒരു നല്ല മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. ഹോട്ടല് വ്യവസായം താമസിയാതെ മെച്ചപ്പെട്ടു. എണ്ണിപ്പെറുക്കി കഴിഞ്ഞിരുന്ന ദാരിദ്ര്യത്തിന്റെ ദിവസങ്ങള് ഒഴിഞ്ഞുപോയി. വ്യവസായത്തില് നിന്നും ലഭിച്ച ലാഭത്തില് ഒരു പങ്കുകൊണ്ട് ശ്രീമതി വത്സല കോര്പ്പറേഷന്റെ കടം തിരിച്ചടച്ചു. കോര്പ്പറേഷന്റെ സഹായം ഇല്ലായിരുന്നു എങ്കില് താനും കുടുംബവും ഇപ്പോഴും ദാരിദ്ര്യത്തില് കഴിഞ്ഞേനെ എന്ന് വത്സല ഒര്മ്മിക്കുന്നു.
ഓമന ഡി., വട്ടപ്പാറ, തിരുവനന്തപുരം.
അച്ഛന്റെ മരണത്തോടെ, വളരെ ചെറുപ്പത്തില് തന്നെ, കുടുംബത്തിന്റെ സംരക്ഷണം മുഴുവന് ഓമനയുടെ ചുമലിലായി. ഓമനയുടേയും കുടുംബത്തിന്റേയും ജീവിതം ദാരിദ്ര്യത്തിലും യാതനയിലും മുങ്ങി.
വനിതാ വികസന കോര്പ്പറേഷന് സംഘടിപ്പിച്ച ഒരു ബോധവല്ക്കരണ പരിപാടിയിലൂടെയാണ് വനിതകള്ക്കായി കോര്പ്പറേഷന് നല്കുന്ന സേവനങ്ങളേയും ധന സഹായങ്ങളേയും പറ്റി ശ്രീമതി ഓമന മനസ്സിലാക്കിയത്. തുടര്ന്ന് അവര് ശങ്കയോടെ ആണെങ്കിലും ഒരു ഹോട്ടല് തുടങ്ങാന് തീരുമാനിക്കയും അതിനായി കോര്പ്പറേഷനില് ലോണിന് അപേക്ഷിക്കയും ചെയ്തു. കോര്പ്പറേഷന് അനുവദിച്ച ഒരു ലക്ഷം രൂപകൊണ്ട് തുടങ്ങിയ ഹോട്ടല് ബിസിനസ്സ് അവരുടെ ആത്മാര്ത്ഥതയും മിടുക്കും കൊണ്ട് വളര്ന്ന് വികസിക്കുകയും തുടര്ന്ന് ഓമനയുടേയും കുടുംബത്തിന്റേയും ജീവിതം മെച്ചപ്പെടുകയും ചെയ്തു.
ബിസിനസ്സ് നല്ലനിലയില് പ്രവര്ത്തിക്കാന് തുടങ്ങിയതോടെ അതിന്റെ ലാഭത്തില് നിന്നും കോര്പ്പറേഷന്റെ ലോണ് അല്ലലില്ലാതെ തിരിച്ചടക്കാന് ഓമനയ്ക്ക് കഴിഞ്ഞു. അതോടെ ഹോട്ടല് തുടങ്ങാനുള്ള തന്റെ തീരുമാനം തികച്ചും ഉചിതമായി എന്ന് അവര്ക്ക് ബോദ്ധ്യമായി. പുതിയ സംരംഭം ഓമനയുടെ സാമ്പത്തിക നിലയില് മാത്രമല്ല കാഴ്ച്ചപ്പാടുകളിലും സാമൂഹ്യബോധത്തിലും വലിയ പുരോഗമനം സൃഷ്ടിച്ചു. കോര്പ്പറേഷന്റെ സമയോചിതവും ഫലപ്രഥവുമായ സഹായ സഹകരണങ്ങളാണ് തന്റെ നേട്ടങ്ങള്ക്ക് ആധാരം എന്ന് തുറന്നു പറയുന്ന ശ്രീമതി ഓമന ഇന്ന് തന്റെ ഉത്തരവാദിത്വങ്ങളില് സന്തോഷവതിയും ജീവിതത്തില് തൃപ്തയുമാണ്
റോസ് ജോണ്‍, 36 വയസ്സ്, തോപ്പുമ്പടി, കൊച്ചി.
ഒരു ബ്യൂട്ടി പാര്ലര് തുടങ്ങണം എന്ന ആഗ്രഹത്തോടെയാണ് ശ്രീമതി റോസ് ജോണ് കോര്പ്പറേഷനെ സമീപിച്ചത്. ബ്യൂട്ടിഷ്യന് കോഴ്സ് സര്ട്ടിഫിക്കറ്റും രണ്ടു വര്ഷത്തെ പ്രവൃത്തിപരിചയവും അവര്ക്ക് കൈമുതലായി ഉണ്ടായിരുന്നു. കോര്പ്പറേഷന് 2007-08 കാലയളവില് 95,000 രൂപ റോസിന് വായ്പ്പ അനുവദിച്ചു. ആ തുക കൊണ്ട് അവര് ഒരു ചെറിയ വാടക കെട്ടിടത്തില് രണ്ടു ജോലിക്കാരെക്കൂടി ഉള്പ്പെടുത്തിക്കൊണ്ട് തന്റെ ബിസിനസ്സ് ആരംഭിച്ചു.
സോഷ്യോളജിയിലെ ബിരുദവും സ്വകാര്യ സ്ഥാപനത്തില് ജോലിചെയ്യുന്ന ഭര്ത്താവിന്റെ സഹകരണവും ബിസിനസ്സിന്റെ വിജയത്തില് നല്ല പങ്കു വഹിച്ചതായി റോസ് വ്യക്തമാക്കുന്നു. കോര്പ്പറേഷന്റെ സഹായ സഹകരണങ്ങളില് നന്ദി രേഖപ്പെടുത്തുന്ന അവര് ഈ സ്ഥാപനം മൂലം തനിക്ക് മാസം 8,500 രൂപയോളം ലാഭം ലഭിക്കുന്നതായും അതുമൂലം ഭര്ത്താവും മൂന്ന് ആണ്കുട്ടികളും അടങ്ങിയ തന്റെ കുടുംബത്തിന്റെ ജീവിത നിലവാരം വളരെ മെച്ചപ്പെട്ടതായും ചൂണ്ടിക്കാട്ടുന്നു. ശ്രീമതി റോസ് ഏറ്റവും ആഹ്ലാദിക്കുന്നത് തൊഴില്രഹിത ആയിരുന്ന തനിക്ക് ഈ ബിസിനസ്സിലൂടെ മറ്റു രണ്ടു പേര്ക്കു കൂടി തൊഴില് നല്കാന് കഴിഞ്ഞു എന്നതിലാണ്. ഇക്കാര്യത്തിലുള്ള തന്റെ സംതൃപ്തി ശ്രീമതി റോസ് ജോണ് തുറന്ന് പ്രകടിപ്പിക്കുന്നു.
ശ്രീമതി ശ്യാമളകുമാരി വി., തമലം, തിരുവനന്തപുരം.
2003 ല് കോര്പ്പറേഷനില് നിന്നും ലഭിച്ച 47,500 രൂപയുടെ ധനസഹായം കൊണ്ടാണ് ശ്യാമളകുമാരി ഒരു ചെറിയ പ്രൊവിഷന് സ്റ്റോര് തുടങ്ങിയത്. അതുവരേക്കും കൂലിപ്പണിക്കാരനായ ഭര്ത്താവിന്റെ തുച്ഛമായ വരുമാനത്തിലാണ് ശ്യാമളയും രണ്ടു കുട്ടികളും അടങ്ങിയ കുടുംബം ബുദ്ധിമുട്ടി ജീവിച്ചത്. ദുരിതപൂര്ണ്ണമായ ആ ജീവിതത്തിന് ഒരു മാറ്റം പ്രതീക്ഷിച്ചാണ് ശ്യാമള വനിതാ വികസന കോര്പ്പറേഷനെ സമീപിച്ചതും തുടര്ന്ന് പ്രൊവിഷന് സ്റ്റോര് ആരംഭിച്ചതും.
ശ്യാമളയുടേയും കുടുംബത്തിന്റേയും ഉത്സാഹത്തില് സ്റ്റോര് മെച്ചപ്പെട്ടു. ഇന്നിപ്പോള് കടവാടകയും കോര്പ്പറേഷന്റെ മാസ തവണയായ 918 രൂപയും അടച്ചശേഷവും ഒരു നല്ല തുക കുടുംബത്തിനായി ചെലവഴിക്കാനും കുറച്ചു തുക മിച്ചം വെക്കാനും അവര്ക്കാവുന്നു. തന്റെ കഷ്ടതകള്ക്ക് അറുതിവരുത്തിയത് കോര്പ്പറേഷനാണെന്നു സ്മരിക്കുന്ന ശ്യാമള ഇനി 17 തവണകള് കൂടി അടച്ചുകഴിഞ്ഞാല് കോര്പ്പറെഷന്റെ കടവും തീരും എന്ന് അഭിമാനത്തോടെ പ്രസ്താവിക്കുന്നു.
അനിത വി.കെ., 34 വയസ്സ്, തിരുമല, തിരുവനന്തപുരം.
ഭര്ത്തവ് ശശിധരന്റെ നിര്യാണത്തോടെ ജീവിതമാര്ഗ്ഗം അടഞ്ഞ അനിത തന്റെയും രണ്ടു കുട്ടികളുടെയും ജീവിതം പരാശ്രയമില്ലാതെ കഴിച്ചു കൂട്ടണം എന്ന നിശ്ചയത്തോടെ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ ചെറിയ തോതില് ഒരു ഫാന്സി സ്റ്റോര് തുടങ്ങി. തുടര്ന്ന് പട്ടികജാതിക്കാര്ക്ക് കോര്പ്പറേഷന് ലോണ് നല്കുന്നുണ്ടെന്ന വിവരം മനസ്സിലാക്കിയ അനിത കോര്പ്പറേഷനെ സമീപിക്കുകയും എസ്സ്.സി. സ്കീമിലൂടെ കിട്ടിയ 25,000 രൂപകൊണ്ട് ഫാന്സി ഷോപ്പ് വിപുലപ്പെടുത്തുകയും പരിഷ്ക്കരിക്കയും ചെയ്തു.
അനിത ഇങ്ങിനെ മനസ്സു തുറക്കുന്നു " പത്താം ക്ലാസ്സ് വരെ മാത്രം പഠിച്ച എനിക്ക് ഷോപ്പ് നടത്തുന്നത് ലളിതമല്ലായിരുന്നു. പരാശ്രയം കൂടാതെ മക്കളെ വളര്ത്തണം ജീവിക്കണം എന്ന ആഗ്രഹമാണ് വാശിയാണ് എന്നെ ഇതിനെല്ലാം പ്രാപ്തയാക്കിയത്". കുട്ടികള്ക്കിപ്പോള് 8 ഉം 10 ഉം വയസ്സായിരിക്കുന്നു. മാസം തോറും കടവാടകയും കോര്പ്പറേഷന്റെ തിരിച്ചടവു തുകയായ 738 രൂപയും നല്കിയ ശേഷവും മെച്ചപ്പെട്ട നിലയില് കുടുംബം നടത്താനുള്ള വരുമാനം സ്റ്റോറില് നിന്നും അനിതയ്ക്ക് ലഭിക്കുന്നു. അനിത ആത്മാര്ത്ഥതയോടെ പറയുന്നു " വനിതാ കോര്പ്പറേഷന്റെ സഹായ സഹകരണം ഒന്നു കൊണ്ടു മാത്രമാണ് എനിക്ക് ഒറ്റക്ക് ഇതുവരേയും എത്താന് സാധിച്ചത്".
സജനി ആന്റണി
രണ്ടര മുതല് മൂന്നര വയസ്സുവരെയുള്ള കുട്ടികള്ക്കായി 2000 ലാണ് Lords എന്ന പേരില് ഒരു നഴ്സറി ശ്രീമതി സജനി തുടങ്ങിയത്. പിന്നീട് LKG യും UKG യും അതോടൊപ്പം കൂട്ടിച്ചേര്ത്തു. നാളുകള് പിന്നിട്ടപ്പോള് സ്ഥാപനത്തിന്റെ പ്രവര്ത്തനങ്ങളില് ചില സാമ്പത്തിക ബുദ്ധിമുട്ടുകള് ഉണ്ടായി. സാമ്പത്തിക സഹായത്തിനായി സജനി പല ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും സമീപിച്ചു. പക്ഷേ അവരുടെ ഉയര്ന്ന പലിശ നിരക്കും പരുക്കന് സമീപനങ്ങളും സജനിയെ പിന്നിലേക്കു വലിച്ചു.
അതിനിടെയാണ് വനിതാ വികസന കോര്പ്പറേഷനെയും അതിന്റെ ലോണ് സ്കീമുകളേയും കുറിച്ച് സജനി അറിയുന്നത്. തുടര്ന്ന് കുറഞ്ഞ പലിശ നിരക്കിലും ലളിതമായ നടപടിക്രമങ്ങളിലും അവര്ക്ക് 1,00,000 രൂപ ലോണ് അനുവദിച്ചു കിട്ടി. ആ തുക ഉപയോഗിച്ച് നഴ്സറിയുടെ നിലവാരം ഉയര്ത്താനും കുട്ടികള്ക്ക് കൂടുതല് സൗകര്യങ്ങള് ഒരുക്കാനും അവര്ക്കായി. ഇതു വഴി സ്ഥാപനത്തിന്റെ വളര്ച്ചയുടെ ഗതിവേഗം വര്ദ്ധിച്ചു ഒപ്പം നഴ്സറിക്ക് സര്ക്കാരിന്റെ അംഗീകാരവും ലഭിച്ചു.
തന്റെ വളര്ച്ചയ്ക്ക് തുണയായത് കോര്പ്പറേഷനാണെന്നു നന്ദിയോടെ അനുസ്മരിക്കുന്ന ശ്രീമതി സജനി വനിതാ വികസന കോര്പ്പറേഷന്റെ പ്രവര്ത്തനങ്ങള് സ്ത്രീകള്ക്ക് സമൂഹത്തിന്റെ മുന്നില് നട്ടെല്ലു നിവര്ത്തിനില്ക്കാനും സ്വതന്ത്രയായി വളരാനും സഹായകമാവുന്നു എന്ന കാര്യം സ്വന്തം അനുഭവത്തിലൂടെ വ്യക്തമാകുന്നതായി എടുത്തു പറയുന്നു.
നൂര്‍ജഹാന്‍ എം., 42 വയസ്സ്, പാളയം, തിരുവനന്തപുരം.
ഒരു ബിസിനസ്സ് സംരംഭം തുടങ്ങണമെന്ന ശ്രീമതി നൂര്ജഹാന്റെ താല്പ്പര്യത്തെ ഭര്ത്താവും മകനും പൂര്ണ്ണമായി പിന്തുണച്ചതോടെയാണ് അവര് വീടിനടുത്തായി ഒരു മൊബൈല് ഷോപ്പ് തുടങ്ങിയത്. ഷോപ്പ് ആരംഭിക്കാനായി ശ്രീമതി നൂര്ജഹാന് 75,000 രൂപ കോര്പ്പറേഷന് ലോണായി നല്കി. അവരുടെ കഴിവും ആത്മാര്ത്ഥതയും മൂലം ബിസിനസ്സ് അതിവേഗം വികസിച്ചു. മൊബൈല് ഫോണുകളുടെ വില്പ്പന, റിപ്പയറിംഗ്, എക്സ്ചേഞ്ച്, അക്സസറീസ്, റീ ചാര്ജ്ജ് കൂപ്പണ് എന്നിങ്ങനെ മൊബൈലുമായി ബന്ധപ്പെട്ട ഒരു സമഗ്ര സ്ഥാപനമായി അതിന്ന് വികസിച്ചിരിക്കുന്നു.
തന്റെ ബിസിനസ്സ് സ്വപ്നങ്ങള്ക്ക് ചിറകു നല്കിയത് കോര്പ്പറേഷനാണെന്നു പറയുന്ന ശ്രീമതി നൂര്ജഹാന് കോര്പ്പറേഷന്റെ പ്രവര്ത്തനങ്ങള് വിപുലവും വിജയകരവും ആവേണ്ടത് ഗൂണഭോക്താക്കളുടെ ആവശ്യവും ഒപ്പം കടമയും ആണെന്നു ഓര്മ്മിപ്പിക്കുന്നു. അതിനാലാണ് താന് കോര്പ്പറേഷന്റെ ലോണ് തിരിച്ചടവിന് എപ്പോഴും മുന് ഗണന നല്കുന്നതെന്ന് അവര് വ്യക്തമാക്കുന്നു.
വസന്തകുമാരി റ്റി., വാളിക്കോട്, തിരുവനന്തപുരം.

മൂന്നു മക്കളും ഭര്ത്താവുമുള്പ്പെടുന്ന കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥക്ക് ഒരു പരിഹാരം കാണാം എന്ന ഉദ്ദേശത്തിലാണ് ഒരു പ്രൊവിഷന് സ്റ്റോര് തുടങ്ങാന് ശ്രീമതി വസന്ത കുമാരി ആലോചിച്ചത്. ധനസഹായത്തിനായി അവര് കോര്പ്പറേഷനെ സമീപിച്ചു. കോര്പ്പറേഷന് നല്കിയ 47,500 രൂപകൊണ്ട് അവര് വീടിനോടു ചേര്ന്ന് ഒരു മുറി തീര്ത്ത് അവിടെ പ്രൊവിഷന് സ്റ്റോറും തുടങ്ങി. അവരുടെ കഠിനവും മാന്യവുമായ പരിശ്രമത്തിന്റെ ഫലമായി ബിസിനസ്സ് മെച്ചപ്പെട്ടു. ലോണ് തിരിച്ചടവിനുശേഷവും മാസം ഒരു മെച്ചപ്പെട്ട തുക കുടുംബചിലവിനായി കണ്ടെത്താനും അവര്ക്കിന്ന് കഴിയുന്നു. തന്റെ കുടുംബത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാനും കടബാദ്ധ്യതകള് പരിഹരിക്കാനും സാദ്ധ്യമായത് കോര്പ്പറേഷന്റെ സമയോചിതമായ സഹായ സഹകരണങ്ങള് കാരണമാണെന്ന് വസന്തകുമാരി നന്ദിയോടെ ഓര്മ്മിപ്പിക്കുന്നു.