വനിതാ വികസന കോര്പ്പറേഷന്റെ നേതൃത്വത്തില് സ്ത്രീകള് നടത്തുന്ന ചെറുകിട വ്യവസായങ്ങള് പ്രോത്സാഹിപ്പിക്കുകയും, ഉല്പ്പന്നങ്ങള് മാര്ക്കറ്റ് ചെയ്യുവാന് പ്രദര്ശന, വില്പ്പന മേളകള് സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത ഉല്പ്പന്നങ്ങള് പതിനായിരക്കണക്കിന് ആളുകളിലേക്ക് എത്തുവാനുള്ള മികച്ച വേദിയാണ് ഇത്തരം മേളകള്. ഓണം-ക്രിസ്തുമസ്സ് പോലുള്ള ഉത്സവ സീസണുകളാണ് പ്രധാനമായും ഇതിനായി തിരഞ്ഞെടുക്കുന്നത്.