ഞങ്ങളെപ്പറ്റി

Printer-friendly versionSend to friend

കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് 1988ല്‍ കേരള സംസ്ഥാന വനിതാ വികസന കോര്പ്പ റേഷന്‍ കമ്പനി ആക്ട് 1956 പ്രകാരം സ്ഥാപിതമായത്. പുരുഷമേധാവിത്വം പരോക്ഷമായെങ്കിലും നിലനില്ക്കു ന്ന ഇന്നത്തെ സമൂഹത്തിലെ  വെല്ലുവിളികള്‍ നേരിടാന്‍ സ്ത്രീകളെ  സ്വയം പ്രാപ്തരാക്കുക എന്നതാണ് കോര്പ്പളറേഷന്റെ ലക്ഷ്യം.

സ്ത്രീ, സമൂഹത്തില്‍ അബലകളായി തുടരുന്നത് പ്രധാനമായും സാമ്പത്തിക പരാശ്രയം മൂലമാണ്. അതിനു കാരണമാവട്ടെ, സമൂഹത്തിലെ പ്രതിലോമ സാംസ്കാരിക നിലപാടുകള്‍ മൂലം വിദ്യാഭ്യാസ രംഗത്ത് അവര്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയും. ഈ വസ്തുതകള്‍ ഉള്ക്കൊ്ണ്ടുകൊണ്ട് ഇവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഉതകുന്ന പദ്ധതികളും, സാമൂഹ്യക്ഷേമ  പ്രവര്ത്തദനങ്ങളുമാണ് കോര്പ്പ്റേഷന്‍ മുന്നോട്ടു വയ്ക്കുന്നതും നടപ്പിലാക്കുന്നതും.

വിദ്യാഭ്യാസം, തൊഴില്‍ അഥവാ സാമ്പത്തികം എന്നീരംഗങ്ങളില്‍ സ്ത്രീകള്ക്ക്  മെച്ചപ്പെട്ട മുന്നേറ്റം നേടാനായാല്‍ അത് സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളില്‍ ഗുണപരവും ശക്തവുമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കും എന്നതാണ് യാഥാര്ത്ഥ്യം . അതുകൊണ്ട് അതിന് അനുഗുണമായ വിദ്യാഭ്യാസ സാമ്പത്തിക പദ്ധതികള്ക്കാുയി ഇതുവരെ എട്ടരക്കോടി രൂപയോളം  കെഎസ്.ഡബ്ലിയൂ.ഡി.സി ഏകദേശം പതിനയ്യായിരം സ്ത്രീ ഗുണഭോക്താക്കള്ക്കാൂയി ചിലവഴിച്ചു.

സ്ത്രീശാക്തീകരണം  എന്ന ലക്ഷ്യത്തിലേയ്ക്ക്എത്താന്‍ വളരെയേറെ മുന്നോട്ടു പോകേണ്ടതുണ്ടെന്ന്  ബോദ്ധ്യമുണ്ട്. അതിന് കാലോചിതമായ പുത്തന്‍ പദ്ധതികളും പ്രവര്ത്തോനങ്ങളും വഴി കൂടുതല്‍ വനിതകളെ ഈ പദ്ധതികളില്‍ പങ്കാളികളാക്കാന്‍ കോര്പ്പിറേഷന്‍ പ്രയത്നിക്കുന്നു.

ദൗത്യം

സ്ത്രീ പുരുഷ വിവേചനമാണ് സമഗ്രവികസനത്തിന് പ്രധാനതടസ്സം. വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍ എന്നീ മേഖലകളില്‍ കാര്യക്ഷമമായി ഇടപ്പെട്ടുകൊണ്ട് കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ നിലവാരം ഉയര്ത്തു ക എന്നതാണ് കെ.എസ്സ്.ഡബ്ലിയൂ.ഡി.സി യുടെ ദൗത്യം.

വീക്ഷണം

സ്വതന്ത്രവും ശക്തവുമായ സ്ത്രീ സമൂഹം.