അസോസിയേറ്റ്സ്

Printer-friendly versionSend to friend

ദേശീയ തലം

1.നാഷണല് മൈനോറിറ്റീസ് ഡവലപ്പ്മെന്റ് ഫൈനാന്സ് കോര്പ്പറേഷന്(എന്. 
   എം. ഡി. എഫ്. സി)

കമ്പനി ആക്ട് 25 പ്രകാരം ലാഭേച്ഛയില്ലാതെയുള്ള പ്രവര്ത്തനം ലക്ഷ്യമിട്ട് രൂപീകരിച്ച കോര്പ്പറേഷന് ആണ് എന്. എം. ഡി. എഫ്. സി. ന്യൂനപക്ഷങ്ങളായ മുസ്ളിം, ക്രിസ്ത്യന്, സിക്ക്, ബുദ്ധ, പാഴ്സി തുടങ്ങിയ മതവിഭാഗങ്ങളിലെ പിന്നോക്കാവസ്ഥയില് കഴിയുന്നവരെ സാമ്പത്തികമായി കൈപിടിച്ചുയര്ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. തൊഴില് സംഘങ്ങളുടെ രൂപീകരണം, സ്ത്രീകളുടെ ഉന്നമനം എന്നിവയ്ക്കാണ് കോര്പ്പറേഷന് പ്രധാന്യം കല്പ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.nmdfc.org

2. നാഷണല് ബാക്ക്വേര്ഡ് ക്ളാസസ് ഫൈനാന്സ് ആന്റ് ഡെവലപ്പ്മെന്റ്
    കോര്പ്പറേഷന്(എന്. ബി. സി.എഫ്. ഡി. സി)

കേന്ദ്രസര്ക്കാര് മിനിസ്ട്രി ഒഫ് സോഷ്യല്ജസ്റ്റിസ് ആന്റ് എംപവര്മെന്റിന്റെ ആഭിമുഖ്യത്തില് പൊതുമേഖലയില് പ്രവര്ത്തിക്കുന്ന കോര്പ്പറേഷനാണ് എന്. ബി. സി.എഫ്. ഡി. സി. കമ്പനി ആക്ട് 25 പ്രകാരം 1992 ജനുവരി 13ന് ലാഭേച്ഛയില്ലാതെയുള്ള പ്രവര്ത്തനം ലക്ഷ്യമിട്ടാണ് കോര്പ്പറേഷന് രൂപീകരിച്ചത്. പിന്നോക്ക വിഭാഗത്തില് പെട്ടവരുടെ സാമ്പത്തിക ഉന്നമനം, ഈ വിഭാഗത്തില് പെട്ടവരുടെ തൊഴില്പരമായ കഴിവുകള് കണ്ടെത്തി പരിപോഷിപ്പിക്കുക, സ്വയം തൊഴില് സംരംഭങ്ങള് തുടങ്ങാന് വേണ്ട സഹായങ്ങള് നല്കുക എന്നതാണ്  പ്രധാന ലക്ഷ്യങ്ങള്. സംസ്ഥാന സര്ക്കാര് നിര്ദ്ദേശിക്കുന്ന സംസ്ഥാന ചാനലൈസിംഗ് ഏജന്സി(എസ്. സി. എ) മുഖേന സാമ്പത്തിക സഹായവും നല്കാറുണ്ട്. സ്വാശ്രയസംഘങ്ങള്(എസ്. എച്ച്. ജി), സംസ്ഥാന ചാനലൈസിംഗ് ഏജന്സി(എസ്. സി. എ) എന്നിവ മുഖേന മൈക്രോഫിനാന്സിംഗും എന്. ബി. സി.എഫ്. ഡി. സി നല്കാറുണ്ട്. 
 

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.nbcfdc.org.in

3. നാഷണല് ഷെഡ്യൂള്ഡ് കാസ്റ്റ് ഫൈനാന്സ് ആന്ഡ് ഡെവലപ്പ്മെന്റ്
    കോര്പ്പറേഷന്(എന്. എസ്. സി. എഫ്. ഡി. സി)

1989 ഫെബ്രുവരിയില് കമ്പനീസ് ആക്ടിന്റെ 25-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു കമ്പനിയാണ് ഐ. എസ്. ഒ 9001-2000 അംഗീകാരമുള്ള നാഷണല് ഷെഡ്യൂള്ഡ് കാസ്റ്റ് ഫൈനാന്സ് ആന്ഡ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന്. പൂര്ണമായും സര്ക്കാര് ഉടമസ്ഥതയിലുള്ള ഈ കമ്പനി സാമൂഹ്യക്ഷേമ വകുപ്പിന്റെ പരിധിയില്പ്പെടുന്നു. കേന്ദ്ര സംസ്ഥാന പ്രതിനിധികള് സാമ്പത്തിക സ്ഥാപന പ്രതിനിധികള്, പട്ടികജാതി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അനൌദ്യോഗിക അംഗങ്ങള് എന്നിവരടങ്ങുന്ന ഒരു ബോര്ഡാണ് കോര്പ്പറേഷന്റെ ഭരണം നടത്തുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികജാതി വിഭാഗത്തില്പെട്ടവരുടെ സാമ്പത്തിക ഉന്നമനം, അവരുടെ തൊഴില് പരമായ കഴിവുകള് കണ്ടെത്തി പരിപോഷിപ്പിക്കല് എന്നിവയാണ് കോര്പ്പറേഷന്റെ ലക്ഷ്യം.
 

കൂടുതല്‍ വിവരങ്ങള്‍ക്ക്:  http://www.nsfdc.nic.in/
 

4. നാഷണല്‍ ഷെഡ്യൂള്‍ഡ് ട്രൈബ് ഫൈനാന്‍സ് ആന്‍ഡ് ഡെവലപ്പ്മെന്റ്
    കോര്‍പ്പറേഷന്‍

മിനിസ്ട്രി ഒഫ് ട്രൈബല്‍ അഫയേഴ്സിന്റെ കീഴിലെ ഒരു സ്ഥാപനമാണ് നാഷണല്‍ ഷെഡ്യൂള്‍ഡ് ട്രൈബ് ഫൈനാന്‍സ് ആന്‍ഡ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍
കമ്പനീസ് ആക്ടിന്റെ 25-ാം വകുപ്പ് പ്രകാരം 2001 ഏപ്രിലിലാണ് ഇത് രൂപീകൃതമായത്. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും അവര്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുകയുമാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nstfdc.nic.in/


5. നാഷണല്‍ ഹാന്‍ഡി ക്യാപ്പ്ഡ് ഫൈനാന്‍സ് ആന്‍ഡ് ഡെവലപ്പ്മെന്റ്
    കോര്‍പ്പറേഷന്‍(എന്‍. എച്ച്. എഫ്. ഡി. സി)

ദേശീയ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ് നാഷണല്‍ ഹാന്‍ഡി ക്യാപ്പ്ഡ് ഫൈനാന്‍സ് ആന്‍ഡ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍. 1997ല്‍ നിലവില്‍ വന്ന കോര്‍പ്പറേഷന്‍ കമ്പനീസ് ആക്ട് 25-ാം വകുപ്പ് പ്രകാരമാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രതിനിധികള്‍ അടങ്ങുന്ന ഒരു ബോര്‍ഡാണ് ഇതിന്റെ ഭരണനിര്‍വ്വഹണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍, എന്‍.ജി. ഒകള്‍ എന്നിവയിലൂടെ വികലാംഗരായ വ്യക്തികളുടെ വികസനത്തിന് ഫണ്ട് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാപനമാണ് ഈ കോര്‍പ്പറേഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.nhfdc.org/

6. മിനിസ്ട്രി ഒഫ് വുമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് (ഡബ്ളിയൂ. സി.
    ഡി).ഗവ. ഓഫ് ഇന്ത്യ

കേന്ദ്ര മാനവിക വിഭവശേഷി വകുപ്പിന്റെ കീഴില്‍ 1985 ല്‍ ഭാഗികമായി മിനിസ്ട്രി ഒഫ് വുമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് രൂപീകരിച്ചു. പിന്നീട് 2006 ജനുവരി 30ന് സര്‍ക്കാരിന്റെ കീഴിലെ പ്രത്യേക വകുപ്പായി ഇതിനെ ഉയര്‍ത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ബഹുമുഖ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://wcd.nic.in/


7. മിനിസ്ട്രി ഒഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ്.ഗവ. ഓഫ് ഇന്ത്യ

സാമൂഹ്യനീതി, പരിരക്ഷ, ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമം എന്നിവ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വകുപ്പാണ് മിനിസ്ട്രി ഒഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ്. പിന്നോക്ക സമുദായങ്ങള്‍, പ്രായാധിക്യം ബാധിച്ചവര്‍ , വികലാംഗര്‍,ലഹരിമരുന്നിന് അടിമയായവര്‍ എന്നിവരുടെ ക്ഷേമം ഈ വകുപ്പിന്റെ പരിധിയില്‍ വരുന്നു. ഇന്ത്യയുടെ സാമൂഹ്യക്ഷേമ സംവിധാനത്തിന്റെ ഭാഗമായുള്ള നയങ്ങളും പരിപാടികളും നിയമനിര്‍മ്മാണവുമെല്ലാം പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://socialjustice.nic.in/

സംസ്ഥാനതലം

1. ഡിപ്പാര്‍ട്ട്മെന്റ് ഒഫ് സോഷ്യല്‍ വെല്‍ഫെയര്‍(സാമൂഹ്യ ക്ഷേമ വകുപ്പ്), കേരള
    സര്‍ക്കാര്‍

സാമൂഹ്യക്ഷേമ പരിപാടികളും സേവനങ്ങളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് സാമൂഹ്യക്ഷേമ വകുപ്പ് രൂപീകരിച്ചത്. ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ സൂക്ഷ്മമായ ആസൂത്രണത്തോടെ ഫലപ്രദമായി സേവനപദ്ധതികള്‍ നടപ്പിലാക്കുക എന്നതായിരുന്നു സങ്കല്പം. സ്ത്രീകള്‍, കുട്ടികള്‍, ശാരീരികമായും മാനസികമായും അവശത അനുഭവിക്കുന്നവര്‍, അനാഥര്‍, വൃദ്ധര്‍, കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട കുട്ടികള്‍ എന്നിവര്‍ക്ക് ആവശ്യമായ സംരക്ഷണവും പരിരക്ഷയും നല്‍കുകയെന്നതും വകുപ്പിന്റെ ലക്ഷ്യങ്ങളില്‍ വരുന്നു.
 

http://www.kerala.gov.in/dept_socialwelfare/Introduction.htm

2. സ്റ്റേറ്റ് പ്ളാനിംഗ് ബോര്‍ഡ്(സംസ്ഥാന ആസൂത്രണ ബോര്‍ഡ്) കേരള സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ 1967ല്‍ ഒരു ഉപദേശക സമിതി എന്ന രീതിയില്‍ രൂപീകരിക്കപ്പെട്ട ബോര്‍ഡാണ് പ്ളാനിംഗ് ബോര്‍ഡ്. സംസ്ഥാനത്തിന്റെ വിഭവശേഷിക്ക് അനുസൃതമായി ശാസ്ത്രീയ ചിട്ടപ്പെടുത്തലുകളോടെ വികസന പദ്ധതികള്‍ സാധ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് ബോര്‍ഡ് രൂപീകരിച്ചത്. സംസ്ഥാന ബഡ്ജറ്റിനൊപ്പം അവതരിപ്പിക്കപ്പെടുന്ന വാര്‍ഷിക സാമ്പത്തിക അവലോകനം തയ്യാറാക്കുന്നത് പ്ളാനിംഗ് ബോര്‍ഡാണ്.
 

http://www.keralaplanningboard.org/